ചാമ്പ്യൻസ് ലീഗിൽ മാൻ സിറ്റി, ലിവർപൂൾ, ചെൽസി എന്നിവർക്കൊപ്പം ടോട്ടൻഹാം ഹോട്സ്പറും; മാൻ യുണൈറ്റഡും ആഴ്സണലും യൂറോപ്പ കളിക്കും..

മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ചെൽസി എന്നിവർ അവസാന ദിവസത്തിന് മുൻപേ തന്നെ യോഗ്യത ഉറപ്പിച്ചപ്പോൾ, അന്റോണിയോ കോണ്ടെയുടെ സ്പർസ് 71 പോയിന്റുമായി അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗിലേക്കുള്ള ഫൈനൽ സ്‌പോട്ട് ബുക്ക് ചെയ്തു. ഇതിനോടകം തരംതാഴ്ത്തപെട്ട നോർവിച്ചിനെ എതിരില്ലാത്ത 5 ഗോളുകൾക്ക് പരാജയപ്പെടുത്തി.

പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ചെൽസി , ടോട്ടൻഹാം ഹോട്സ്പർ എന്നീ നാല് ടീമുകളാണ് അടുത്ത സീസണിൽ യുവേഫ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയ ഇംഗ്ലണ്ട് ടീമുകൾ.

മാൻ സിറ്റി, ലിവർപൂൾ, ചെൽസി എന്നിവർ അവസാന ദിനത്തിന് മുൻപേ തന്നെ യോഗ്യത ഉറപ്പിച്ചപ്പോൾ, അന്റോണിയോ കോണ്ടെയുടെ സ്പർസ് 71 പോയിന്റുമായി അടുത്ത സീസണിലെ യു‌സി‌എല്ലിലേക്ക് ഫൈനൽ സ്‌പോട്ട് ബുക്ക് ചെയ്‌തു.ഇതിനകം തന്നെ തരംതാഴ്ത്തപ്പെട്ട നോർവിച്ച് സിറ്റിയെ 5-0 ന് തകർത്തു.

യൂറോപ്പ ലീഗ്

മൈക്കൽ ആർട്ടെറ്റയുടെ ആഴ്‌സണൽ ഒന്നിനെതിരെ 5 ഗോളുകൾക്ക്  എവർട്ടനെ പരാജയപ്പെടുത്തി, എന്നാൽ ടോട്ടൻഹാമിന്റെ വിജയം ഗണ്ണേഴ്‌സിനെ ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടുന്നതിൽ നിന്ന് തടഞ്ഞു. 69 പോയിന്റുമായി ആറാം സ്ഥാനത്തെത്തിയ ഗണ്ണേഴ്സ് അടുത്ത സീസണിൽ യുവേഫ യൂറോപ്പ ലീഗിൽ കളിക്കും.

യൂറോപ്പ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ആഴ്സണലിനൊപ്പം യോഗ്യത നേടി. ഞായറാഴ്ച ക്രിസ്റ്റൽ പാലസിനോട് 1-0ന് തോറ്റെങ്കിലും ബ്രൈറ്റണിനോട് വെസ്റ്റ് ഹാം യുണൈറ്റഡിന്റെ 3-1 ന്റെ തോൽവി ലീഗിൽ ആറാമതായി തുടരാനും അവസാന യൂറോപ്പ ലീഗ് സ്ഥാനം ബുക്ക്‌ ചെയ്യാനും മഞ്ചേസ്റ്റർ യുണൈറ്റഡിനെ അനുവദിച്ചു.

കോൺഫറൻസ് ലീഗ്

56 പോയിന്റുമായി ഏഴാം സ്ഥാനത്തെത്തിയ വെസ്റ്റ് ഹാം യുണൈറ്റഡ് അടുത്ത സീസണിൽ യുവേഫ കോൺഫറൻസ് ലീഗ് കളിക്കും.